കള്ളനോട്ടുകളുമായി തിരുവനന്തപുരം സ്വദേശികള്‍ പിടിയില്‍

Posted on: March 14, 2014 8:06 am | Last updated: March 14, 2014 at 8:06 am
SHARE

പാലക്കാട്: 500 രൂപയുടെ 15 കള്ളനോട്ടുകളുമായി രണ്ട് തിരുവനന്തപുരം സ്വദേശികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരം കാരക്കോണം അയത്തിത്തോട്ടം സ്വദേശികളായ സൈമണ്‍ എന്ന സെലിമാന്‍(45), ഷമിക്കുട്ടന്‍ (28) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ രാത്രി ഒലവക്കോട് വെച്ച് ടൗണ്‍ നോര്‍ത്ത് സി ഐ. ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.
കാഴ്ചയില്‍ ഒറിജിലെന്നു തോന്നിപ്പിക്കും വിധമാണ് നോട്ടുകള്‍ പ്രിന്റു ചെയ്തിരിക്കുന്നത്. വാട്ടര്‍ മാര്‍ക്കും, ഗാന്ധിജിയുടെ ചിത്രവുമുണ്ട്. ഒലവക്കോടുള്ള ഒരു കടയില്‍ നോട്ടുകള്‍ മാറാന്‍ വരുന്നുവെന്നുള്ള രഹസ്യവിവരം ലഭിച്ചയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികളെ പരിശോധിച്ചതില്‍ നിന്നും ടിയാന്‍മാരുടെ പക്കല്‍ നിന്നും 500 രൂപയുടെ 15 നോട്ടുകള്‍ കണ്ടെടുത്തു. നോട്ട് എവിടെ നിന്നാണ് ലഭിച്ചതെന്നതിനെ കുറിച്ചുള്ള വിവരം പോലീസ് അന്വേഷിച്ചു വരികയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വന്‍ കള്ളനോട്ട് ശൃംഖല ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.