ചന്ദനമരം മുറിച്ചുകടത്തുന്നതിനിടെ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: March 14, 2014 8:05 am | Last updated: March 14, 2014 at 8:05 am
SHARE

വടക്കഞ്ചേരി: ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ മൂന്ന്‌പേര്‍ അറസ്റ്റില്‍. ചിറ്റിലഞ്ചേരി കോഴിപ്പാടം വനഭൂമിയില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായത്.
ചെര്‍പ്പുളശ്ശേരി തെക്കുമുറി കുത്തുകല്ലന്‍ ശാഹുല്‍ ഹമീദ് (42), തെക്കുമുറി കൊടങ്ങാട്ടില്‍ കുഞ്ഞാലന്‍ എന്ന ബാപ്പു (43), തെക്കുമുറി കുത്തുകല്ലന്‍ നാസര്‍ (35) എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കുമുറി കുത്തുകല്ലന്‍ മുഹമ്മദ് ഹനീഫ(48)യെ പിടികൂടാനുണ്ട്.
രണ്ട് ബൈക്കുകളിലായി 20 കഷ്ണം ചന്ദനമുട്ടി കടത്തുന്നതിനിടെ കോഴിപ്പാടത്ത് വെച്ച് വനം വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 13ന് ചിറ്റിലഞ്ചേരി കൈതോണ്ടയില്‍ എട്ട് ചന്ദന മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. റെയ്ഞ്ച് ഓഫീസര്‍ അശോകന്‍ എ മച്ചിങ്ങല്‍, പ്രൊബേഷന്‍ റെയ്ഞ്ച് ഓഫീസര്‍ സുരാജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം ശശികുമാര്‍, ബി വിനോദ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സുബ്രഹ്മണ്യന്‍, കെ ശിവന്‍, കെ എസ് സജീവ്, ആര്‍ സീതാറാം, എ സലീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.