Connect with us

International

കൈറോയില്‍ സൈനിക ബസിന് നേരെ വെടിവെപ്പ്; ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൈറോ: ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ സൈനിക ബസിന് നേരെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ സംഘടനയായ ബ്രദര്‍ഹുഡാണെന്ന് സൈന്യം ആരോപിച്ചു.
സൈനിക പിന്തുണയില്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാറിനും സൈന്യത്തിനുമെതിരെയുള്ള ആക്രമണം ഒട്ടും ശമിച്ചിട്ടില്ല. സെന്‍ട്രല്‍ കൈറോയില്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമി സൈനിക ബസിന് നേരെ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈന്യം പുറത്താക്കുകയും സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസി അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് സൈന്യത്തിന് നേരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചത്.

Latest