മാറ്റം എല്ലായിപ്പോഴും നല്ലതിന്: ശൈഖ് മുഹമ്മദ്‌

Posted on: March 13, 2014 11:15 pm | Last updated: March 13, 2014 at 11:21 pm
SHARE

ദുബൈ: മാറ്റം എല്ലായിപ്പോഴും നല്ലതിനായിരിക്കുമെന്നു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈ മീഡിയ ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
മാറ്റത്തിനായാണ് രാജ്യവും ജനങ്ങളും നിലകൊള്ളുന്നത്. യു എ ഇ കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്കെല്ലാം ഇടയാക്കിയത് വിവിധ മേഖലകളില്‍ പൗരന്മാര്‍ നല്‍കിയ മികച്ച സംഭാവനകളാണ്. ദുബൈ മീഡിയ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ശൈഖ് മുഹമ്മദ് സംതൃപ്തി പ്രകടിപ്പിച്ചു. ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ മോന ഗാനം അല്‍ മാരി ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമും ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു.