സി പി എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Posted on: March 13, 2014 5:58 pm | Last updated: March 14, 2014 at 8:29 am
SHARE

cpm candidate list

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചിടങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുക. ജോയ്‌സ് ജോര്‍ജ്ജ് (ഇടുക്കി), ഇന്നസെന്റ് (ചാലക്കുടി), ഫിലിപ്പോസ് തോമസ് (പത്തനംതിട്ട), ക്രിസ്റ്റി ഫെര്‍ണാണ്ടസ് (എറണാകുളം), വി അബ്ദുല്‍ റഹ്മാന്‍ (പൊന്നാനി) എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രംഗത്തുള്ളത്. മലപ്പുറത്ത് പി കെ സൈനബയും വടകരയില്‍ എ എന്‍ ഷംസീറും തന്നെ സ്ഥാനാര്‍ത്ഥികളാവും.

സമ്പൂര്‍ണ സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം- ബെനറ്റ് എബ്രഹാം
ആറ്റിങ്ങല്‍- എ സമ്പത്ത്
കൊല്ലം- എം.എ ബേബി
പത്തനംതിട്ട- പീലിപ്പോസ് തോമസ്
മാവേലിക്കര- ചെങ്ങറ സുരേന്ദ്രന്‍
ആലപ്പുഴ- സി.ബി ചന്ദ്രബാബു
ഇടുക്കി- ജോയ്‌സ് ജോര്‍ജ്ജ്
എറണാകുളം- ക്രിസ്റ്റി ഫെര്‍ണാണ്ടസ്
ചാലക്കുടി- ഇന്നസെന്റ്
തൃശൂര്‍- സി.എന്‍ ജയദേവന്
ആലത്തൂര്‍- പി.കെ ബിജു
പാലക്കാട്- എം.ബി രാജേഷ്
പൊന്നാനി- അബ്ദു റഹ്മാന്‍
മലപ്പുറം- പി.കെ സൈനബ
കോഴിക്കോട്- എ വിജയരാഘവന്‍
വയനാട്- സത്യന്‍ മൊകേരി
വടകര- എ.എന്‍ ഷംസീര്‍
കണ്ണൂര്‍- പി.കെ ശ്രീമതി
കാസര്‍കോട്- പി കരുണാകരന്‍