വൈദികര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ടി തോമസ്

Posted on: March 13, 2014 5:49 pm | Last updated: March 14, 2014 at 8:29 am
SHARE

pt thomasതൊടുപുഴ: തന്റെ രക്തത്തിന് വേണ്ടി ചില വൈദികര്‍ ദാഹിച്ചുവെന്നും അവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പി ടി തോമസ് എം പി. തനിക്ക് സീറ്റ് നിഷേധിക്കപ്പെടാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാട് കാരണമായി. ഇടുക്കിയില്‍ മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നു. യൂത്ത്‌കോണ്‍ഗ്രസിന് വേണ്ടിയാണ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നത്. പക്ഷേ ഇക്കാര്യത്തില്‍ പാര്‍ട്ടിയെ കുറ്റം പറയാന്‍ തയ്യാറല്ല. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി പി ടി തോമസ് സ്വീകരിച്ച നിലപാട് മലയോര മേഖലയില്‍ അദ്ദേഹത്തിനെതിരായ വികാരത്തിന് കാരണമായിരുന്നു. ഇടുക്കി ബിഷപ്പുമായും പി ടി തോമസ് ഇടഞ്ഞിരുന്നു. ഇതാണ് അദ്ദേഹത്തിന് സീറ്റ് നഷ്ടമാവാന്‍ കാരണമായതെന്നാണ് സൂചന.