Connect with us

Gulf

ഒമാനില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് ഇന്നു മുതല്‍ ഏതാനും ദിവസം കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ശക്തമായ ആലിപ്പഴ വര്‍ഷവും ഉണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥാ അറിയിപ്പിനെത്തുടര്‍ന്ന് രാജ്യം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്.
ഇന്നു വൈകുന്നേരം മുതലാണ് മഴ ആരംഭിക്കുക. ഒമാന്‍ തീരത്തേക്കടുക്കുന്ന ന്യൂനമര്‍ദമാണ് മഴക്കു കാരണമാകുന്നതെന്നും കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇടിയും മിന്നലുമുണ്ടാകാനും സാധ്യതയേറെയാണ്. അപൂര്‍വവും അപകടകരവുമായ കാലാവസ്ഥാ വ്യതിയാനം ഗൗരവമുള്ളതാണെന്നും അധികൃതര്‍ സൂപിപ്പിക്കുന്നു. കനത്ത കാറ്റ് മഴയെയും ശക്തിപ്പെടുത്തും. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു സാധ്യതയയുണ്ട്. രാജ്യത്തെ ഭൂരിഭാഗം പ്രദേശത്തും മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ന്യൂനമര്‍ദം മുസന്ദം ഗവര്‍ണറേറ്റില്‍നിന്നാണ് ആരംഭിക്കുക. തുടര്‍ന്ന് തെക്കന്‍ ബാത്തിന പ്രദേശത്തേക്കും ബുറൈമി ഗവര്‍ണറേറ്റിലേക്കും വ്യാപിക്കും. രാത്രിയോ നാളെയോ ആയി ദാഖിറ, ദാഖിലിയ്യ, തെക്കു വടക്ക് ശര്‍ഖിയ്യ, മസ്‌കത്ത്, ദോഫാര്‍ പ്രദേശങ്ങളിലേക്കും കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്നും മഴയും കാറ്റും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിനായം ഗൗരവമായതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പെട്ടെന്നു വാദികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണിത്. വാദികള്‍ ഉള്ള സ്ഥലങ്ങളില്‍ റോഡുകള്‍ മുറുച്ചു കടക്കാന്‍ ശ്രമിക്കരുതെന്നും വാദികള്‍ വരുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

 

Latest