മണ്ഡലം മാറുന്നതില്‍ അതൃപ്തിയുണ്ട്; പാര്‍ട്ടി തീരുമാനം അംഗീകരിക്കും: ധനപാലന്‍

Posted on: March 13, 2014 4:08 pm | Last updated: March 14, 2014 at 8:29 am
SHARE

Dhanapalanന്യൂഡല്‍ഹി: പി സി ചാക്കോ മല്‍സരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മണ്ഡലം കൈവിട്ടുപോവാതിരിക്കാനാണ് നേതൃത്വം തന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് കെ പി ധനപാലന്‍ എം പി. ചാലക്കുടിയില്‍ മല്‍സരിക്കാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്. സ്വയം മാറുന്നവര്‍ക്ക് മാത്രമേ മാറാന്‍ അവസരമുള്ളൂ എന്നാണ് പാര്‍ട്ടി ആദ്യം പറഞ്ഞിരുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റെങ്കിലും അധികം കിട്ടാന്‍ സാധ്യതയുള്ളതിനാലാണ് തൃശൂരിലേക്ക് മാറാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കളാണ് തൃശൂരില്‍ മല്‍സരിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം താന്‍ വികസനത്തിനൊപ്പം നിന്നു. മണ്ഡലം വിടുന്നതില്‍ വിഷമമുണ്ട്. താന്‍ തന്നെ ചാലക്കുടിയില്‍ മല്‍സരിക്കണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്കിലും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.