Connect with us

National

ഡല്‍ഹി പീഡനം: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. നാല് പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വധശിക്ഷ ശരിവെച്ചത്. മുകേഷ് അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്.

2012 ഡിസംബറിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിനെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നിരുന്നത്. സംഭവത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.

Latest