ഇടതുമുന്നണി സ്വതന്ത്രനാകാനാകില്ലെന്ന് ഫ്രാന്‍സ് ജോര്‍ജ്

Posted on: March 13, 2014 11:22 am | Last updated: March 13, 2014 at 11:22 am
SHARE

francis georgeഇടുക്കി: ഇടുക്കിയില്‍ താന്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കി സീറ്റിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി ബിഷപ്പുമായി ഫ്രാന്‍സിസ് ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതോടെയാണ് മത്സരരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ജോര്‍ജിനെ പിന്തുണക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി തന്നെ വ്യക്തമാക്കിയിരുന്നു.