കനത്ത പൊടിക്കാറ്റ്;ഖത്തര്‍ ചൂടിലേക്ക് കണ്ണ് തുറക്കുന്നു

Posted on: March 13, 2014 10:17 am | Last updated: March 13, 2014 at 10:17 am
SHARE

ദോഹ:ഖത്തറില്‍ ഇന്നലെ കനത്ത പൊടിക്കാറ്റു വീശി.ഇന്നലെ പകലും രാത്രിയും അനുഭവപ്പെട്ട കനത്ത പൊടിക്കാറ്റു മൂലം പലയിടത്തും വാഹനഗതാഗതം ദുസ്സഹമായി.റോഡുകാഴ്ച്ച തടസ്സപ്പെട്ടതിനാല്‍ സുഗമമായ വാഹനമോ ടിക്കാന്‍ സാധിക്കാത്ത െ്രെഡവര്‍മാര്‍ പ്രയാസപ്പെട്ടു.തണുപ്പ് മാറി ചൂ ടിലേക്ക് കണ്ണു തുറക്കുന്ന കാലാ വസ്ഥാമാറ്റമാണിതെന്നു അധികൃതര്‍ പറഞ്ഞു. കാറ്റു വീശിക്കൊണ്ടിരിക്കെ വണ്ടിയോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.