ബാഴ്‌സയും പിഎസ്ജിയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Posted on: March 13, 2014 6:00 am | Last updated: March 13, 2014 at 11:16 am
SHARE

3570D99EB6EC2AAD6C143DEF9947Eമാഡ്രിഡ്: സ്പാനിഷ് ക്ലബായ ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെര്‍മനും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ലെവര്‍ക്യൂസനും പുറത്തായി. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സ 21ന് മാഞ്ചസ്റ്റര്‍ സിറ്റിയേയും പാരിസ് സെന്റ് ജെര്‍മന്‍ അതേ സ്‌കോറിന് ലെവര്‍ക്യൂസനേയും തോല്‍പ്പിച്ചു. ഇരുപാദങ്ങളിലായി 41ന്റെ ലീഡാണ് ബാഴ്‌സയ്ക്കുള്ളത്. പാരിസ് സെന്റ് ജെയര്‍മന് 61ന്റെ ലീഡും. ലയണല്‍ മെസിയും ഡാനി ആല്‍വസുമാണ് ബാഴ്‌സക്ക വേണ്ടി ഗോളുകള്‍ നേടിയത്. മാര്‍ക്യുറോസും ലാവോസിയും സെന്റ് ജര്‍മ്മന് വേണ്ടി ലെവര്‍കൂസന്റെ വലകുലുക്കി.