Connect with us

International

വധശിക്ഷ കാത്ത് 30 വര്‍ഷം; ഒടുവില്‍ മോചനം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുന്നയാള്‍ മോചിതനായി. ലൂസിയാന സ്റ്റേറ്റിലെ ഗ്ലെന്‍ ഫോര്‍ഡ് (64) ആണ് മോചിതനായത്. സ്വര്‍ണ വ്യാപാരിയെ വധിച്ച കേസിലാണ് ഗ്ലെന്‍ 1988 ആഗസ്റ്റില്‍ വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ട സ്വര്‍ണ വ്യാപാരി ഇസദോര്‍ റോസ്മാന്റെ സഹപ്രവര്‍ത്തകനായിരുന്നു ഗ്ലെന്‍ ഫോര്‍ഡ്. സ്വത്ത് സംബന്ധമായ തര്‍ക്കത്തിനൊടുവില്‍ റോസ്മാനെ ഗ്ലെന്‍ ഫോര്‍ഡ് ക്രൂരമായി വധിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സാഹചര്യത്തെളിവുകള്‍ അദ്ദേഹത്തിന് എതിരായതോടെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
എന്നാല്‍ കേസില്‍ ഈയിടെ ഉയര്‍ന്ന് വന്ന വിവരങ്ങള്‍ ഗ്ലെന്നിന്റെ നിരപരാധിത്വം തെളിയിക്കുന്നുവെന്ന് കണ്ടാണ് ലൂസിയാന ജില്ലാ ജഡ്ജ് റൊമാന ഇമ്മാനുവേല്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. “എന്റെ ജീവിതത്തിലെ മുപ്പത് വര്‍ഷം നഷ്ടമായി. അന്ന് ഞാന്‍ ചെയ്ത തൊഴിലൊന്നും ഇന്ന് എനിക്ക് ചെയ്യാനാകില്ല. അന്ന് ചെറിയ കുഞ്ഞായിരുന്ന എന്റെ മകന്‍ വളര്‍ന്ന് യുവാവായിരിക്കുന്നു. അവന്‍ എന്നെ എങ്ങനെയാണ് സ്വീകരിക്കുക? “- ഗ്ലെന്‍ ചോദിച്ചു.