വിദ്വേഷ പ്രസംഗങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി

Posted on: March 13, 2014 12:53 am | Last updated: March 12, 2014 at 11:54 pm
SHARE

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: രാഷ്ട്രീയപ്രവര്‍ത്തകരുടെ വിദ്വേഷ പ്രസംഗങ്ങള്‍ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് നിയമ കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം. വിദ്വേഷ പ്രസംഗങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭലായ് സംഗാതന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ നിര്‍ദേശം.