പി സി ചാക്കോ മത്സരിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സുധീരന്‍

Posted on: March 12, 2014 7:59 pm | Last updated: March 12, 2014 at 7:59 pm
SHARE

ന്യൂഡല്‍ഹി: പി സി ചാക്കോയെ തള്ളാതെ കോണ്‍ഗ്രസ്. പി സി ചാക്കോ മത്സരിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. കെ പി ധനപാലനെക്കൂടാതെ സി എന്‍ ബാലകൃഷ്ണനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണിത്. കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ അറിയിച്ചു.