പോലീസ് വാഹനത്തിന് മുകളില്‍ കയറിയ കേസ്: രാഹുലിനെതിരായ കേസ് തള്ളി

Posted on: March 12, 2014 2:30 pm | Last updated: March 12, 2014 at 11:28 pm
SHARE

rahul gandhi..ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് റാലിക്കിടെ പോലീസ് വാഹനത്തില്‍ കയറിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ കൊടുത്ത കേസ് കോടതി തള്ളി. മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് മോട്ടോര്‍ വാഹനനിയമം ലംഘിച്ചു എന്ന കേസ് തള്ളിയത്. ഡീന്‍ കുര്യാക്കോസ് നയിച്ച മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍ കയറി കുറച്ചുദൂരം സഞ്ചരിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എന്‍ വൈ സി നേതാവ് അഡ്വ. മുജീബ്‌റഹ്മാനാണ് പരാതി നല്‍കിയത്.

സുരക്ഷയുടെ ഭാഗമായി രാഹുലിനോട് പോലീസ് ജീപ്പിന്റെ മുകളില്‍ കയറാന്‍ എസ് പി ജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുമെന്ന് അഡ്വ. മുജീബ്‌റഹ്മാന്‍ പറഞ്ഞു.