ഐ പി എല്‍ ഇന്ത്യയിലടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും

Posted on: March 12, 2014 3:23 pm | Last updated: March 12, 2014 at 3:23 pm
SHARE

iplന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരങ്ങള്‍ മൂന്ന് രാജ്യങ്ങളിലായി നടക്കും. ഇന്ത്യ, ബംഗ്ലാദേശ്, യു എ ഇ എന്നീ രാജ്യങ്ങളായിരിക്കും വേദികള്‍. യു എ ഇയിലായിരിക്കും മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഏപ്രില്‍ 16 മുതല്‍ 30 വരെയായിരിക്കും ഇത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മത്സരങ്ങള്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം മെയ് ഒന്നു മുതല്‍ 13 വരെ നടക്കും. ജൂണ്‍ ഒന്നിനാണ് ഫൈനല്‍.