പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 30ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു

Posted on: March 12, 2014 3:11 pm | Last updated: March 12, 2014 at 11:28 pm
SHARE
kuttippuram-police-fire
കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ (ചിത്രത്തിന് കടപ്പാട്: മനോരമ ഒാണ്‍ലൈന്‍)

മലപ്പുറം: കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിട്ട മണല്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പോലീസ് സ്‌റ്റേഷന്‍ വളപ്പിലും പരിസരത്തുമായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും ലോറികളും ഉള്‍പ്പെടെ 30ലേറെ വാഹനങ്ങളാണ് അഗ്നിക്കിരയായത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

തീപ്പിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല. നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് തീ പടരുന്നത് ഒഴിവായി. അഗ്നിശമന സേന ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണക്കാനായത്.