എ പി അബ്ദുല്ലക്കുട്ടിയെ ഡി വൈ എഫ് ഐ തടഞ്ഞുവെച്ചു

Posted on: March 12, 2014 2:52 pm | Last updated: March 12, 2014 at 3:09 pm
SHARE

abdullakkutty

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഡി സി സി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പയ്യാമ്പലം ബീച്ചിനടുത്തുള്ള ഹോട്ടലിലായിരുന്നു അബ്ദുല്ലക്കുട്ടിക്കെതിരെ കയ്യേറ്റം. സരിതാ നായരുടെ ആരോപണത്തെത്തുടര്‍ന്ന് അബ്ദുല്ലക്കുട്ടി രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പോലീസിന്റെ കണ്ണുവെട്ടിച്ച് ഹോട്ടലില്‍ എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അബ്ദുല്ലക്കുട്ടിയെ തടഞ്ഞുവെച്ചത്. ഉന്തിനും തള്ളിനുമിടെ അബ്ദുല്ലക്കുട്ടി നിലത്തുവീണു. അബ്ദുല്ലക്കുട്ടിയെ മോചിപ്പിക്കാനെത്തിയ പോലീസിനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പിന്നീട് കണ്ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വന്ന പോലീസ് സംഘമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയത്.