നമോ ചായ വില്‍പനക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Posted on: March 12, 2014 9:27 am | Last updated: March 12, 2014 at 11:27 pm
SHARE

 Namo-chaya-bannedലക്‌നൗ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി നടത്തുന്ന നമോ ചായ വില്‍പ്പനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. സൗജന്യ ചായ വില്‍പ്പന വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ് നടപടി. തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായാണ് നമോ ചായക്കട ആരംഭിച്ചത്. ലക്ഷ്മിപൂരില്‍ മോഡിയുടെ പ്രസംഗം എല്‍ ഇ ഡി സ്‌ക്രീനില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കാനായി സൗജന്യ ചായ വില്‍പ്പന നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുവദിക്കാനാകില്ല. ചായ വില്‍പ്പന തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും യു പിയില്‍ ബി ജെ പി നടത്തുന്ന നമോ ചായ വില്‍പ്പനയും ചായക്കട ചര്‍ച്ചകളും പൂര്‍ണ്ണമായും വീഡിയോവില്‍ പകര്‍ത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സൗജന്യ ചായ വില്‍പ്പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പാര്‍ട്ടി പണം ഈടാക്കി ചായ വില്‍പ്പന നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയ് പറഞ്ഞു.