Connect with us

Malappuram

അധ്യാപകര്‍ക്ക് ശമ്പളമില്ല; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ പുതതായി ആരംഭിച്ച മങ്കട, കൊണ്ടോട്ടി, താനൂര്‍ എന്നീ ഗവണ്‍മെന്റ് കോളജുകളില്‍ താത്കാലിക അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ആരംഭിച്ച അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് അടച്ചിട്ട കോളജിലെ വിദ്യാര്‍ഥികള്‍ സമരത്തിന്.
അധ്യായന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സമരത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാണ്.
പഠനഭാഗങ്ങള്‍ നാമമാത്രായിട്ടേ അധ്യായനം നടത്തിയിട്ടുള്ളൂ. അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമര ഒത്തു തീര്‍പ്പാക്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും കോളജുകളുട സ്ഥിരം കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. അധ്യാപക സമരം ഈമാസം 16 നകം അവസാനിക്കാത്ത പക്ഷം 17ന് രാവിലെ ഒമ്പത് മണിക്ക് കലക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്താനൊരുങ്ങുകയാണ് സമരസമിതി. മങ്കട, കൊണ്ടോട്ടി, താനൂര്‍ എന്നീ കോളജുകളിലെ വിദ്യാര്‍ഥികള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.