Connect with us

Ongoing News

എ എ പി നേതാവ് പാര്‍ട്ടി വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: എ എ പിയുടെ ദേശീയ നിര്‍വാഹക സമിതിയംഗം അശോക് അഗര്‍വാള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിക്ക് വ്യക്തമായ നേതൃനിരയില്ലെന്നും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് രാജി. പാര്‍ട്ടിയുടെ രൂപവത്കരണം മുതല്‍ ഇദ്ദേഹം എ എ പിക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ശക്തമായ നിലപാടുകള്‍ കണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍, ലക്ഷ്യം നേടാനുള്ള നീക്കങ്ങള്‍ പലപ്പോഴും നേതൃത്വമില്ലാത്തപോലെയാണ്. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണം. അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
ചന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി കണ്ടെത്തിയത് അഗര്‍വാളിനെയായിരുന്നു.

Latest