കാണാതായ മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കിലെന്ന് സൂചന

Posted on: March 11, 2014 5:41 pm | Last updated: March 12, 2014 at 9:11 pm
SHARE

malakkaക്വോലാലംപൂര്‍: മൂന്ന് ദിവസമായി തുടരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്ത്വങ്ങള്‍ക്കുമിടയില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചു. മലേഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലാക്ക കടലിടുക്കില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തെ റഡാറില്‍ ട്രാക്ക് ചെയ്യാനായതായി സൈന്യം അവകാശപ്പെട്ടു. ഇന്ന് രാവിലെയാണ് മലാക്ക കടലിടുക്ക് സ്ഥിതിചെയ്യുന്ന ഭാഗങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചത്.

അതിനിടെ, വിമാനത്തില്‍ കള്ള പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്തവരില്‍ ഒരാള്‍ ഇറാന്‍ സ്വദേശിയായ 19കാരനാണെന്ന് സൂചന ലഭിച്ചു. പൗറിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദ് എന്ന യുവാവിനെക്കുറിച്ചാണ് വിവരം ലഭിച്ചത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധം ഉള്ളതായി കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു.

MALAYSIAN-AIRLINESശനിയാഴ്ചയാണ് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ 239 യാത്രക്കാരെയുമായി സഞ്ചരിച്ച വിമാനം കടലില്‍ വെച്ച് അപ്രത്യക്ഷമായത്. അന്ന് മുതല്‍ ഇതുവരെ ഏറ്റവും വലിയ തിരച്ചിലാണ് വിമാനത്തിന് വേണ്ടി നടക്കുന്നത്. 34 വിമാനങ്ങളും 40 കപ്പലുകളും 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമാണ് മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ എം എച്ച് 370 വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്.