Connect with us

Kerala

മുസ്ലിം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതിരിക്കുന്നത് ദോഷം ചെയ്യും: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതിരിക്കുന്നത് ദോഷം ചെയ്യുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. പൊതുവില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടികള്‍ അവഗണിച്ചതായാണ് കാണുന്നത്. അതിനാല്‍ ജനാധിപത്യവും മതേതരത്വും പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവണം.

രാഷ്ട്രത്തിന്റെ ജനാധിപത്യ പൈതൃകവും മതസൗഹാര്‍ദ്ദവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് രാജ്യത്തിനാവശ്യം. മുസ്ലിം വോട്ടിന്റെ സ്വാധീനം മനസ്സിലാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെങ്കില്‍ അത് ദോഷം ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.