മഅദനിയെ മല്‍സരിപ്പിക്കാന്‍ പി ഡി പി നീക്കം

Posted on: March 11, 2014 3:06 pm | Last updated: March 12, 2014 at 1:44 am
SHARE

madaniബംഗളൂരു:ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ മല്‍സരിപ്പിക്കാന്‍ പി ഡി പി ആലോചിക്കുന്നു. പൊന്നാനിയില്‍ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. റിമാന്‍ഡ് പ്രതിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി ഡി പിയുടെ പുതിയ നീക്കം.

എറണാകുളത്ത് ചേര്‍ന്ന പി ഡി പി ഉന്നത തല യോഗത്തിലാണ് മഅദിനിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ധാരണയായത്. 2004ല്‍ മല്‍സരിച്ചപ്പോള്‍ അമ്പതിനായിരത്തോളം വോട്ടുകള്‍ നേടാന്‍ മഅദനിക്ക് കഴിഞ്ഞിരുന്നു. അന്യായമായി തടവില്‍ കഴിയുന്നതിലുള്ള സഹതാപ തരംഗം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പി ഡി പി നേതൃത്വം.