Connect with us

Kerala

ഇടുക്കി സീറ്റ്: ആവശ്യത്തിലുറച്ച് കേരളകോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് മന്ത്രി കെ എം മാണി. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി തങ്ങളുടെ ശക്തി കേന്ദ്രമാണ്. അതിനാല്‍ ഇടുക്കി സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് ആണ് ഇനി തീരുമാനമെടുക്കേണ്ടത്. ചര്‍ച്ചകള്‍ തുടരും. ഹൈക്കമാന്റുമായി ചര്‍ച്ചകള്‍ക്ക് തങ്ങള്‍ പോകില്ല. അത് കോണ്‍ഗ്രസിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി ജെ ജോസഫും ചര്‍ച്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest