കോട്ടയം സീറ്റ് ജനതാദളിന് നല്‍കാന്‍ ധാരണ

Posted on: March 11, 2014 2:13 pm | Last updated: March 12, 2014 at 9:11 pm
SHARE

janathadal secularതിരുവനന്തപുരം: കോട്ടയം സീറ്റ് ജനതാദളിന് നല്‍കാന്‍ സി പി എം തീരുമാനിച്ചതായി സൂചന. കോട്ടയത്തെ സി പി എം സ്ഥാനാര്‍ത്ഥി ഹരികുമാറിനോട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന് ജനതാദള്‍ ഭീഷണിമുഴക്കിയിരുന്നു. ആര്‍ എസ് പിക്ക് പിന്നാലെ ജനതാദളും ഇടഞ്ഞാല്‍ മുന്നണിയെ ബാധിക്കുമെന്നതിനാലാണ് സി പി എം സമ്മര്‍ദ്ദത്തിന് വഴങ്ങിയതെന്നാണ് സൂചന. ഇന്ന് വൈകീട്ട് പിണറായി വിജയന്‍ കോട്ടയത്തെത്തുന്നുണ്ട്. അദ്ദേഹം ഹരികുമാറിനെ നേരിട്ട് കണ്ട് പാര്‍ട്ടി നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.