കരട് വിജ്ഞാപനത്തില്‍ പൂര്‍ണ തൃപ്തില്ലെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

Posted on: March 11, 2014 2:06 pm | Last updated: March 11, 2014 at 2:06 pm
SHARE

alancheryകൊച്ചി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കരട് വിജ്ഞാപനം പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ല. സമരങ്ങളെ തിരഞ്ഞെടുപ്പ് സമ്മര്‍ദ്ദങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും ആലഞ്ചേരി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരു വിഷയത്തിന്റെ മാത്രം വിലയിരുത്തലല്ല. സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനം തെറ്റല്ല. എന്നാല്‍ അതാണ് ശരിയായ തീരുമാനമെന്ന് സഭ പറയുകയുമില്ല. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കു വിരുദ്ധമായി സഭാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കരുത്. സഭ സജീവ കക്ഷി രാഷ്ട്രീയത്തിലില്ലെന്നും സഭാ നിയമങ്ങളും പ്രവര്‍ത്തകര്‍ പാലിക്കണമെന്നും ആലഞ്ചേരി വ്യക്തമാക്കി.