ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 20 ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: March 11, 2014 1:31 pm | Last updated: March 12, 2014 at 6:00 am

chatisgarh mapന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. 20 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജിറാന്‍ ഘട്ടിയിലാണ് പട്രോളിംഗ് നടത്തുകയായിരുന്ന സി ആര്‍ പി എഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.

ഇൗ മാസം ഒന്നിന് ദന്തേവാഡയിലുണ്ടായ ആക്രമണത്തില്‍ അഞ്ചുപോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. കുവാക്കോ സ്‌റ്റേഷനിലെ 12 അംഗ പോലീസ് സംഘത്തിനുനേരേയായിരുന്നു ആക്രമണം.