താജുല്‍ ഉലമ അനുസ്മരണവും ഖത്തം ദുആ മജ്്‌ലിസും നാളെ പനമരത്ത്‌

Posted on: March 11, 2014 10:19 am | Last updated: March 11, 2014 at 10:19 am
SHARE

ullal 2കല്‍പ്പറ്റ: സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും ആദര്‍ശ രംഗത്തെ അതുല്യ വ്യക്തിത്വവുമായ താജുല്‍ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി(ഖ.സി) തങ്ങളുടെ വഫാതിന്റെ 40-ാം ദിന ഖത്തം ദുആ മജ്‌ലിസും അനുസ്മരണവും നാളെ രാവിലെ 11ന് പനമരം ബദ്‌റുല്‍ഹുദയില്‍ നടത്താന്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഖത്തം ദുആ മജ്‌ലിസിന് സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ്, എസ് എം എ സംസ്ഥാന സെക്രട്ടറി സയ്യിദ് പി എം എസ് എ തങ്ങള്‍ തൃശൂര്‍ നേതൃത്വം നല്‍കും. സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി, വൈസ് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ മുസ്്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി കാമിലി, ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി, വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, പി ഉസ്മാന്‍ മുസ്്‌ലിയാര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണ തുടങ്ങിയവരും എസ് ജെ യു, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ് ജില്ലാ നേതാക്കളും സംബന്ധിക്കും. നാളെ രാവിലെ എട്ടിന് ജില്ലയിലെ മുഴുവന്‍ മദ്‌റസയില്‍ വെച്ചും സ്വദര്‍ ഉസ്താദുമാരുടെ നേതൃത്വത്തില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ്, എസ് ബി എസ് എന്നിവരെ പങ്കെടുപ്പിച്ച് ഖത്തം ദുആ ഓതും.പനമരം ബദ്‌റുല്‍ ഹുദയില്‍ രാവിലെ 11ന് നടക്കുന്ന ഖത്തം ദുആയില്‍ ജില്ലയിലെ മുഴുവന്‍ മുഅല്ലിംകളും കമ്മിറ്റി ഭാരവാഹികളും നിര്‍ബന്ധമായും എത്തിച്ചേരമെന്ന് എസ് ജെ എം ജില്ലാ നേതാക്കളായ മമ്മൂട്ടി മദനി തരുവണ, സിദ്ദീഖ് മദനി മേപ്പാടി, അലവി സഅദി റിപ്പണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.