വയനാട്ടിലെ പ്രഥമ ആഞ്ചിയോപ്ലാസ്റ്റി ഡി എം വിംസില്‍ ആരംഭിച്ചു

Posted on: March 11, 2014 10:17 am | Last updated: March 11, 2014 at 10:17 am
SHARE

മേപ്പാടി: ഹൃദ്രോഗ ചികിത്സാമേഖലയിലെ അതിനൂതന ചികിത്സാവിധിയായ കോറോണറി ആന്‍ഞ്ചിയോ പ്ലാസ്റ്റിയും, ഡ്രഗ്ഗ് എല്യുട്ടിങ്ങും പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. കെ.പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഡി എം വിംസില്‍ വിജയകരമായി നടത്തി.
നേരത്തെ ആന്‍ഞ്ചിയോഗ്രാം പരിശോധനക്ക് വിധേയരാക്കിയ രണ്ട് രോഗികളില്‍ ഒരാള്‍ക്കാണ് ആന്‍ഞ്ചിയോ പ്ലാസ്റ്റി ചെയ്തത്. മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.രവി ജേക്കബ് കൊരുളയുടെ അധ്യക്ഷതയില്‍ ആശുപത്രി പരിസരത്ത് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കാത്ത് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദും കാര്‍ഡിയോളജി ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാറും, കാത്ത് ലാബിനോടനുബന്ധിച്ചുള്ള തീവ്രപരിചരണവിഭാഗം ഡി എം വിംസ് മാനേജിംഗ് ഡയറക്ടര്‍ അനൂപ് മൂപ്പനും നിര്‍വഹിച്ചു. ചടങ്ങില്‍ വിജയന്‍ ചെറുകര, എച്ചോം ഗോപി, ജോണ്‍ ജോര്‍ജ്,എന്‍ ഒ ദേവസി, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കുഞ്ഞാപ്പ, ടി ഹംസ, ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.ടി പി മെഹറൂഫ് രാജ് നന്ദി പറഞ്ഞു.