Connect with us

Kozhikode

ചെറുകിട കച്ചവടക്കാരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ 'ജൂമോസു'മായി യുവാക്കള്‍

Published

|

Last Updated

കോഴിക്കോട്: ചെറുകിട കച്ചവടക്കാരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിക്ക് പരിചയപ്പെടുത്താനും വിറ്റഴിക്കാനുമായി ഒരു സംഘം യുവാക്കള്‍ രംഗത്ത്. മേപ്പാടി പോളി ടെക്‌നിക്കിലെ പൂര്‍വ വിദ്യാര്‍ഥികളായ എം ജെ ജോസഫ്, ലിജോ തോമസ്, എം എ അഭിലാഷ്, സിജോ മാനുവല്‍ എന്നിവരാണ് “ജസ്റ്റ് വണ്‍ ആന്‍ഡ് ഓണ്‍ലി മര്‍ച്ചന്റ്‌സ് ഓണ്‍ലൈന്‍ ഷോപ്പ്” എന്ന “ജൂമോസ് ഡോട്ട് കോം” എന്ന ആശയവുമായി എത്തിയത്.
രാഷ്ട്രത്തിലെ കച്ചവടത്തിന്റെ 35 ശതമാനത്തോളം ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഭാവിയുടെ കച്ചവടം ഓണ്‍ലൈന്‍ നിയന്ത്രിതമാവുന്ന സാഹചര്യത്തിലാണ് ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രമായി ഒരു ഓണ്‍ലൈന്‍ ഷോപ്പ് തുടങ്ങിയതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
100 രൂപയാണ് ജൂമോസില്‍ അക്കൗണ്ട് തുടങ്ങാനുള്ള ഫീസ്. അക്കൗണ്ട് തുടങ്ങുന്നതോടെ കച്ചവടക്കാരനെക്കുറിച്ചും കടയിലെ ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ വില സംബന്ധിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇതിനകം അമ്പതോളം വ്യാപാരികള്‍ ജൂമോസില്‍ അംഗങ്ങളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 

Latest