ലുലു മാള്‍ സന്ദര്‍ശിച്ചത് രണ്ട് കോടിയാളുകള്‍; സര്‍ക്കാറിന് നല്‍കിയത് 34 കോടി രൂപയുടെ നികുതി

Posted on: March 11, 2014 8:16 am | Last updated: March 11, 2014 at 8:16 am
SHARE

LULU MALLകൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലുലുമാള്‍ സന്ദര്‍ശിച്ചത് രണ്ട് കോടിയിലേറെ ജനങ്ങള്‍, ലുലു അധികൃതര്‍ സര്‍ക്കാറിന് നികുതിയായി നല്‍കിയത് 34കോടി രൂപ. മാളില്‍ 4600 പേര്‍ക്ക് നേരിട്ടും 6,000 ലേറെ പേര്‍ക്ക് പരോക്ഷമായും ഇതിനകം ജോലിലഭിച്ചു. വിനോദ-കെട്ടിട-തൊഴില്‍-വില്‍പ്പന നികുതിയിനങ്ങളിലായിട്ടാണ് 34കോടി രൂപ ലുലുമാളില്‍ നിന്നും സര്‍ക്കാറിന് ലഭിച്ചത്. 28 ലക്ഷം വാഹനങ്ങളാണ് സന്ദര്‍ശകരുമായി ലുലുവിന്റെ കവാടം കടന്നെത്തിയത്. പഠനത്തിന് ഇന്ത്യയിലെത്തിയ വിദേശ വിദ്യാര്‍ഥികളും വിനോദസഞ്ചാരത്തിന് എത്തിയടൂറിസ്റ്റുകളും ഉള്‍പ്പടെ 10ലക്ഷത്തോളം വിദേശികളും ഒരു വര്‍ഷത്തിനുള്ളില്‍ ലുലുമാളിലെത്തി. കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച 52 അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ 176 ഔട്ട്‌ലൈറ്റുകളാണ് ഇപ്പോള്‍ ലുലുമാളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇടപ്പള്ളി ലുലുമാളിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു.
ഒരാഴ്ച നീളുന്ന വാര്‍ഷികാഘോഷങ്ങളോടൊനുബന്ധിച്ച് റിട്ടെയില്‍ രംഗത്തെ മികവിന് ലുലു റിട്ടെയില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. 20 വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദ്, ലുലുമാള്‍ ബിസിനസ് ഹെഡ്ഷിബു ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.