എസ് എം എ പത്താം വാര്‍ഷികം: സ്വാഗത സംഘം ഓഫീസ് തുറന്നു

Posted on: March 11, 2014 6:00 am | Last updated: March 11, 2014 at 8:15 am
SHARE

തൃശൂര്‍: ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയത്തില്‍ അടുത്ത മാസം 26, 27 തീയതികളില്‍ തൃശൂര്‍ പി പി ഉസ്താദ് നഗറില്‍ നടക്കുന്ന എസ് എം എ പത്താം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു. മതപാരമ്പര്യത്തിലൂന്നിയ മഹല്ലുകളെ സൃഷ്ടിച്ചെടുത്ത് നന്മയിലേക്ക് എത്തിക്കുകയാണ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എസ് എം എ ലക്ഷ്യമിടുന്നത്. പ്രഖ്യാപന സമ്മേളനം, സജ്ജീകരണം ക്യാമ്പുകള്‍, സമഗ്ര മഹല്ല് സോഫ്റ്റ് വെയര്‍ കം വെബ് പോര്‍ട്ടല്‍ ലോഞ്ചിംഗ്, പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതി, പുസ്തക പ്രസാധനം, ന്യൂനപക്ഷ സമ്മേളനം, തസ്‌കിയ, മാതൃകാ മാനേജ്‌മെന്റുകള്‍ക്ക് അവാര്‍ഡ് വിതരണം എന്നീ പത്തിന പദ്ധതികളുമായാണ് പത്താം വാര്‍ഷികം ആഘോഷിക്കുന്നത്.
സ്വാഗത സംഘം ഓഫീസ് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് താഴപ്ര മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി, സമസ്ത ജില്ലാ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന, കോടമ്പുഴ ബാവ മുസ്്‌ലിയാര്‍, സയ്യിദ് ഫസല്‍ വാടാനപ്പള്ളി, കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി, ഐ എം കെ ഫൈസി, സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. പി യു അലി, എം കെ മുഹ്്്‌യിദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍ സംബന്ധിച്ചു.