Connect with us

Gulf

ബ്രദര്‍ഹുഡ് ബന്ധം: സഊദിയിലെ അല്‍ ജസീറ ഓഫീസ് അടച്ചു പൂട്ടും

Published

|

Last Updated

റിയാദ്: ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ചാനലിന്റെ സഊദിയിലെ ഓഫീസ് ഉടന്‍ അടച്ചു പൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡുമായുള്ള ബന്ധ പുലര്‍ത്തുന്നതിനെ തുടര്‍ന്നാണ് അല്‍ജസീറക്കെതിരായ നടപടി. ഖത്തര്‍ മീഡിയകളുമായുള്ള ഒരുതരം സഹകരണവും സഊദി പൗരന്‍മാരില്‍ നിന്നുണ്ടാകരുതെന്നും അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു.
ചാനല്‍ ഓഫീസ് പൂട്ടാനുള്ള സഊദി ഗവണ്‍മെന്റിന്റെ ഉത്തരവ് ചാനല്‍ അധികൃതര്‍ക്ക് ഉടന്‍ തന്നെ കൈമാറും. സഊദിയിലെ പ്രമുഖ അറബ് പത്രം അല്‍ ഹയാതാ റിപ്പോര്‍ട്ട് ചെയ്തതാണിത്. ഖത്തറില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍, മാഗസിനുകള്‍, റേഡിയോകള്‍ എന്നിവയില്‍ സഊദി പൗരന്‍മാര്‍ ലേഖനമെഴുതിയും മറ്റും സഹകരിക്കുന്നതും നിയമം മുഖേന വിലക്കും. പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ ഉത്തരവ് വരുന്നതിനു മുമ്പ് തന്നെ ഖത്തറിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ നിന്ന് റിപ്പോര്‍ട്ടറായ അബ്ദുര്‍റഹ്മാന്‍ അല്‍ മുര്‍ശിദ് രാജി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം സഊദി പൗരനാണ്.

Latest