വിചാരണ വേഗം പൂര്‍ത്തിയാക്കണം- സുപ്രീം കോടതി

Posted on: March 11, 2014 1:19 am | Last updated: March 11, 2014 at 1:19 am
SHARE

supreme courtന്യൂഡല്‍ഹി: അഴിമതിയും, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളും അഭിമുഖീകരിക്കുന്ന എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ക്കെതിരായ വിചാരണ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു. ഇത്തരം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷത്തിനകം ജനപ്രതിനിധികള്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണാ കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാകാത്തപക്ഷം വിചാരണാ കോടതി ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കാരണം ബോധിപ്പിക്കണം. ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 8(1), 8(2), 8(3) എന്നിവയില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ക്കെതിരായ വിചാരണയാണ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ടതെന്ന് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
രാഷ്ട്രീയ വിവേചനം സംബന്ധിച്ച ഒരു പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്. വിചാരണയിലുണ്ടാകുന്ന കാലതാമസം കാരണം ജനപ്രതിനിധികളെ കുറ്റക്കാരെന്ന് കണ്ടെത്തി അയോഗ്യരാക്കുന്നതും രണ്ട് വര്‍ഷത്തിലേറെ കാലത്തേക്ക് ശിക്ഷിക്കുന്നതും ഫലപ്രദമല്ലാതെ വരുന്നതായി നിയമ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ക്രിമിനല്‍ കുറ്റം: എം പി, എം എല്‍ എമാര്‍ക്കെതിരായ