Connect with us

Ongoing News

എ ജി പി നേതാക്കള്‍ പാര്‍ട്ടി വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: അസം ഗണ പരിഷത്തിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നു. എ ജി പി മുന്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍ പട്ടൗരി, മുതിര്‍ന്ന നേതാവായ ഹിതേന്ദ്രനാഥ് ഗോസ്വാമി എന്നിവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. അസമിലെ അഞ്ച് മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ സിറ്റിംഗ് എം പിമാരാണ്. ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് പട്ടൗരി മത്സരിക്കുമെന്നാണ് കരുതുന്നത്. നാല് തവണ എം എല്‍ എയായ പട്ടൗരി 1996- 2001 കാലത്തെ എ ജി പി സര്‍ക്കാറില്‍ കൃഷി മന്ത്രിയായിരുന്നിട്ടുണ്ട്.

Latest