Connect with us

Kerala

കോണ്‍ഗ്രസ് സാധ്യതാ പട്ടിക ഇന്ന്

Published

|

Last Updated

congressതിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക ഇന്ന് തയ്യാറാക്കും. ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോകും. ഇന്നലെ ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമിതി യോഗം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ആര്‍ എസ് പിയുടെ യു ഡി എഫ് പ്രവേശത്തിനും കെ പി സി സി നിര്‍വാഹക സമിതി അംഗീകാരം നല്‍കി.
ആര്‍ എസ് പിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സ്വീകരിക്കേണ്ട അനന്തര നടപടികള്‍ക്ക് യോഗം അംഗീകാരം നല്‍കി. നയപരമോ, രാഷ്ട്രീയമോ ആയ ഏതു തീരുമാനവും ബന്ധപ്പെട്ട ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നതു കാരണത്താലാണ് അടിയന്തരമായി കെ പി സി സി എക്‌സിക്യൂട്ടീവ് ചേര്‍ന്നതെന്ന് പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമിതിയോഗം ഇന്നു രാവിലെ ഒമ്പതിനാണ് ചേരുന്നത്. രാവിലെ 10ന് യു ഡി എഫ് യോഗവും നടക്കും. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങും. കോണ്‍ഗ്രസ് ജയിച്ച സീറ്റുകളില്‍ വിട്ടു വീഴ്ച ചെയ്യണമെന്ന നിര്‍ദേശത്തിനു യോഗം അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ യുക്തമായി തീരുമാനമെടുക്കാനും സീറ്റുകളില്‍ ആവശ്യമായ നിലപാട് സ്വീകരിക്കാനും നേതൃത്വത്തെ ചുമതലപ്പെടുത്തി. മുന്നണി സംവിധാനത്തില്‍ സീറ്റു ധാരണയുണ്ടാകുമെന്നും അതിനെ നഷ്ടമായി കാണനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

Latest