വോഡാഫോണ്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിന് രഹസ്യമായി വിവരങ്ങള്‍ പങ്കുവെക്കുന്നു: ആഭ്യന്തര വകുപ്പ്

Posted on: March 11, 2014 12:40 am | Last updated: March 11, 2014 at 12:49 am
SHARE

vodafoneന്യൂഡല്‍ഹി: പ്രമുഖ ടെലികോം കമ്പനിയായ വോഡാഫോണ്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിന് രഹസ്യമായി വിവരങ്ങള്‍ പങ്കുവെക്കുന്നതായി ആഭ്യന്തര വകുപ്പ്.

ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ വിഭാഗത്തിന്റെ രേഖകള്‍ അനുസരിച്ച് വോഡാഫോണ്‍ കമ്പനി അവരുടെ അണ്ടര്‍ സിസ് കാബിള്‍ വഹിക്കുന്ന ലോകത്താകമാനമുള്ള ഫോണ്‍ വിളികളുടേയും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെയും രഹസ്യങ്ങള്‍ അനിയന്ത്രിതയമായി യു.കെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വാര്‍ത്താവിനിമയ മുഖ്യകാര്യാലയവുമായി പങ്കുവെക്കുന്നുണ്ട്.
ബ്രിട്ടിഷ് ഹെഡ്‌കോര്‍ട്ടേഴ്‌സിന്റെ പ്രധാന കൃത്യനിര്‍വ്വഹണം തുടങ്ങിയിട്ട് ഏകദേശം 5 വര്‍ഷത്തോളമായെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ബ്രിട്ടീഷ് തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ട്രന്‍സ്ലാന്റിക് കേബിള്‍സിനോട് ബന്ധപ്പെട്ടാണ് ഇവരുടെ മുഖ്യ പ്രവര്‍ത്തനം.
ഇടനിലക്കാരായി പ്രവര്‍ത്തിച്ച പങ്കാളികള്‍ക്ക് ധനസഹായം ലഭിച്ചതായും പറയപ്പെടുന്നു.