Connect with us

Gulf

ജി സി സി ഗതാഗത വാരാചരണം: കുഞ്ഞുങ്ങള്‍ക്ക് ആര്‍ ടി എയുടെ സീറ്റു വിതരണം

Published

|

Last Updated

ദുബൈ: ജി സി സി ഗതാഗത വാരാചരണത്തിന്റെ ഭാഗമായി പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ആര്‍ ടി എ വക സുരക്ഷാ സീറ്റുകള്‍. ലത്തീഫ, ദുബൈ ആശുപത്രികളില്‍ പ്രസവം കഴിഞ്ഞ ശേഷം മാതാപിതാക്കള്‍ വാഹനത്തില്‍ കുഞ്ഞുങ്ങളെ കൊണ്ടു പോകുമ്പോഴാണ് സീറ്റു വിതരണം. വ്യാഴം വരെ സീറ്റുകള്‍ വിതരണം ചെയ്യുമെന്ന് ആര്‍ ടി എ ട്രാഫിക് ആന്റ് റോഡ്‌സ് വിഭാഗം ഡയറക്ടര്‍ എഞ്ചിനിയര്‍ ഹുസൈന്‍ അല്‍ ബന്ന അറിയിച്ചു.
ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് സീറ്റുവിതരണം നടത്തുക. തലമുറകളുടെ സുരക്ഷിതത്വം പങ്കുവെയ്ക്കലുകളുടെയും സുരക്ഷിതത്വം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് സീറ്റുവിതരണം.
ഇതിനു പുറമെ, വിവിധ മേഖലകളില്‍ ഗതാഗത സുരക്ഷാ ബോധവല്‍കരണം നടത്തിവരുന്നു. സിനിമാശാലകളിലും വാണിജ്യ കേന്ദ്രങ്ങളിലും തിരശീലകളില്‍ ബോധവല്‍കരണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പൊതുഗതാഗത ഡ്രൈവര്‍മാര്‍ക്ക് ശില്‍പശാലകള്‍ നടത്തി വരുന്നു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ചും ബോധവല്‍കരണമുണ്ട്.
കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിന് പ്രത്യേക പ്രചാരണമുണ്ട്. പത്തുവയസുവരെയുള്ള കുട്ടികളുടെ സുരക്ഷിതത്വം ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണം. ദുബൈ പോലീസും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടും ചേര്‍ന്നാണിത്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗതാഗത സുരക്ഷിതത്വം സംബന്ധിച്ച് വിജ്ഞാന മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് 90,000 ദിര്‍ഹം വിലവരുന്ന സമ്മാനങ്ങള്‍ നല്‍കുമെന്നും ഹുസൈന്‍ അല്‍ബന്ന അറിയിച്ചു.

Latest