കല്‍ക്കരി കേസ്: സി ബി ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: March 10, 2014 1:20 pm | Last updated: March 10, 2014 at 7:59 pm
SHARE

03TH_COAL_1198192eന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി ബി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹൈദരാബാദിലെ എന്‍ പി എല്‍ എന്ന കമ്പനിക്കെതിരെയുള്ള കുറ്റപത്രമാണ് സി ബി ഐ സമര്‍പ്പിച്ചിരിക്കുന്നത്. കമ്പനിക്കും ഡയറക്ടര്‍മാരായ ത്രിവിക്രമ, വൈ ഹരീഷ് ചന്ദ്ര എന്നിവര്‍ക്കെതിരെയാണ് വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഒഡീഷയിലായിരുന്നു കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചിരുന്നത്. 2250 മെഗാവാട്ട് താപോര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു കല്‍ക്കരിപ്പാടം അനുവദിച്ചത്. എന്നാല്‍ ഇവര്‍ ഇത് 200 കോടി ലാഭത്തിന് എസ്സാര്‍ കമ്പനിക്ക് മറിച്ചുവിറ്റു. 16 എഫ് ഐ ആറുകളാണ് സി ബി ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.