ഇന്ത്യ ദുബൈയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

Posted on: March 10, 2014 6:46 pm | Last updated: March 10, 2014 at 6:46 pm
SHARE

dubai-indiaദുബൈ: 2013ലെ ദുബൈയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇന്ത്യ. 3700 കോടി ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയും ദുബൈയും തമ്മില്‍ നടന്നത്. ദുബൈയുടെ മൊത്തം വിദേശ വ്യാപാരത്തിന്റെ പത്ത് ശതമാനം വരും ഇത്.

ചൈനയാണ് രണ്ടാം സ്ഥാനത്ത്. 3670 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. യു എസ് (2340 കോടി ഡോളര്‍), സഊദി അറേബ്യ (2300 കോടി ഡോളര്‍), ബ്രിട്ടണ്‍ (1520 കോടി ഡോളര്‍) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്.