ഷെയിന്‍ വാട്‌സണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍

Posted on: March 10, 2014 7:06 pm | Last updated: March 11, 2014 at 1:05 am
SHARE

shane watsonമുംബൈ: ആസ്‌ത്രേലിയയുടെ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ഐ പി എല്‍ 2014 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. വിരമിച്ച നായകന്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായിട്ടാണ് വാട്‌സണ്‍ ക്യാപ്റ്റനാവുന്നത്.

ഐ പി എല്ലിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ ടീമില്‍ അംഗമാണ് വാട്‌സണ്‍. 61 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച വാട്‌സണ്‍ 1887 റണ്‍സും 54 വിക്കറ്റും നേടി. ആദ്യ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ ടീമിന്റെ വിജയശില്‍പിയായിരുന്നു വാട്‌സണ്‍. ആ സീസണില്‍ 472 റണ്‍സും 17 വിക്കറ്റും വാട്‌സണ്‍ നേടി.