കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തെരെ.കമ്മീഷന്‍ അനുമതി

Posted on: March 10, 2014 5:22 pm | Last updated: March 11, 2014 at 1:03 am
SHARE

Western-Ghats-3

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തെരെഞ്ഞെടുപ്പിന് ശേഷമായിരിക്കും കരട് വിജ്ഞാപനം പുറത്തിറക്കുക. അന്തിമ വിജ്ഞാപനം തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ പാടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കാന്‍ അനുമതി തേടിക്കൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ഇതുസംബന്ധിച്ച് ഓഫീസ് ഓഫ് മെമറാണ്ടം സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതും കൂടി കാണിച്ചാണ് കരട് ഇറക്കാന്‍ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

നിയമമന്ത്രാലയത്തിന്റെ അനുമതിക്കുശേഷമുള്ള വിജ്ഞാപനമാണ് കമ്മീഷന് സമര്‍പ്പിച്ചത്.