തിരച്ചില്‍ തുടരുന്നു; മലേഷ്യന്‍ വിമാനം കണ്ടെത്താനായില്ല

Posted on: March 10, 2014 4:30 pm | Last updated: March 10, 2014 at 4:30 pm
SHARE

MALAYSIAN-AIRLINESക്വാലാലംപൂര്‍: ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ 239 യാത്രക്കാരുമായി കടലിന് മുകളില്‍വെച്ച് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് കണ്ടെത്താനായില്ല. വിമാനം കാണാതായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

7 രാജ്യങ്ങളില്‍ നിന്ന് എത്തിയ ഡസണ്‍കണക്കിന് കപ്പലുകളും മറ്റു സങ്കേതങ്ങളും ഉപയോഗിച്ച് തെക്കന്‍ വിയറ്റ്‌നാം കടലില്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെയായും ഒരു അവശിഷ്ടവും കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം റാഞ്ചിയതാകാനുള്ള സാധ്യതയും സംശയിക്കപ്പെടുന്നുണ്ട്.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 നമ്പര്‍ വിമാനമാണ് ശനിയാഴ്ച കാണാതായത്. സമുദ്രത്തിന് 35000 അടി മുകളില്‍ പറക്കുന്നതിനിടെ, റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.