ഐ എന്‍ എല്‍ ഇടതുമുന്നണിയെ പിന്തുണക്കില്ല; കാസര്‍കോടും കോഴിക്കോട്ടും മത്സരിക്കും

Posted on: March 10, 2014 4:04 pm | Last updated: March 11, 2014 at 1:05 am
SHARE

inl flagകോഴിക്കോട്: ഇടതുമുന്നണിയില്‍ തങ്ങളെ എടുക്കില്ലെന്നുറപ്പായതോടെ വരുന്ന തെരെഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) തീരുമാനിച്ചു. കോഴിക്കോടും കാസര്‍കോടും ഒറ്റക്കു മത്സരിക്കാനാണ് ഐ എന്‍ എല്‍ തീരുമാനം. പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ നാളെ ചേരും. ഐ എന്‍ എല്ലിനെ എല്‍ ഡി എഫില്‍ എടുക്കേണ്ടെന്ന് കഴിഞ്ഞദിവസം എല്‍ ഡി എഫ് യോഗം തീരുമാനിച്ചിരുന്നു.