പറ്റിച്ചതാരെന്ന് തെരെഞ്ഞെടുപ്പിന് ശേഷം മനസ്സിലാവുമെന്ന് ആര്‍ എസ് പി

Posted on: March 10, 2014 1:58 pm | Last updated: March 10, 2014 at 2:59 pm
SHARE

RSP-Officeകൊച്ചി: സി പി ഐ ആണോ ആര്‍ എസ് പിയാണോ ജനങ്ങളെ പറ്റിച്ചതെന്ന് തെരെഞ്ഞെടുപ്പിന് ശേഷം അറിയാമെന്ന് ആര്‍ എസ് പി കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ്. മുന്നണി ബന്ധത്തില്‍ പാലിക്കേണ്ട മര്യാദ സി പി ഐ പാലിച്ചില്ല. കിട്ടേണ്ടത് കിട്ടിയതിന് ശേഷം കൈ കഴുകി പോവുകയാണ് സി പി ഐ ചെയ്തത്.

അതേസമയം, എല്‍ ഡി എഫ് ആലപ്പുഴ ജില്ലാ കൗണ്‍സില്‍ സ്ഥാനം ആര്‍ എസ് പി രാജിവെച്ചു. ആര്‍ എസ് പിയുടെ പ്രതിനിധി ജില്ലാ സെക്രട്ടറി അഡ്വ. ബി രാജശേഖരനാണ് തല്‍സ്ഥാനം രാജിവെച്ചത്. എല്‍ ഡി എഫ് വിടാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഏകകണ്ഠമായി ജില്ലാ കമ്മിറ്റി അംഗീകരിച്ചു. യുഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.