Connect with us

National

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കുറ്റംചുമത്തപ്പെട്ട ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ നിന്ന് തടയണമെന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹരജി പരിഗണിക്കാനാവില്ലെന്നും എന്നാല്‍ ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു.

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ വിചാരണ കോടതി ഹൈക്കോടതി ജഡ്ജിയെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്ത് നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ബഡ്ജറ്റിന്റെ ഒരു ശതമാനമെങ്കിലും ബഡ്ജറ്റില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി നീക്കിവെച്ചാല്‍ ഇത്രയും കേസുകള്‍ കെട്ടിക്കിടക്കില്ലെന്നും കോടതി വ്യക്തമാക്കി.

 

Latest