Connect with us

Kerala

ലത്തീന്‍ സഭാ പ്രതിനിധികള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: ലത്തീന്‍ സഭാ പ്രതിനിധികള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ക്ലിഫ്ഹൗസില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി കെ. ബാബു എന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കെ ആര്‍ എല്‍ സി സി വക്താവ് ഷാജി ജോര്‍ജ്, വികാരി ജനറല്‍ ഇയുജിന്‍ പെരേര എന്നിവരാണു കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയത്. തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ഉള്‍പ്പടെയുള്ള ലത്തീന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കെ ആര്‍ എല്‍ സി സി വക്താവ് ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു.

Latest