ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍; സെന്‍സെക്‌സ് 22000 കടന്നു

Posted on: March 10, 2014 12:05 pm | Last updated: March 11, 2014 at 1:05 am
SHARE

sensexന്യൂഡല്‍ഹി: ഓഹരി വിപണികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 86 പോയിന്റ് ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡായ 22, 005ലെത്തി. പിന്നീട് 43 പോയിന്റ് താഴ്ന്ന് 21,878ലെത്തി. നിഫ്റ്റി 6,548.75 വരെ ഉയര്‍ന്ന ശേഷം 6,487.35ലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ഓഹരി വിപണിയിലുണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇത്. സെന്‍സെക്‌സിലെ ചലനങ്ങള്‍ക്ക് അടിസ്ഥാനമായി പരിഗണിക്കുന്ന 30 ഓഹരികളില്‍ വിദേശ ധനസ്ഥാപനങ്ങള്‍ക്കുള്ള പങ്കാളിത്തം എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്. വിദേശ ധനസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വാങ്ങിക്കൂട്ടുന്നതും വിപണിയിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. 100 കോടി ഡോളറിന്റെ ഓഹരികളാണ് 15 ദിവസത്തിനിടെ വിദേശ ധനസ്ഥാപനങ്ങള്‍ വാങ്ങിയത്.